June 24, 2026

*വ്യവസായ പ്രദര്‍ശന വിപണന മേള ഇന്ന് (മാര്‍ച്ച് 18) മുതല്‍ കല്‍പ്പറ്റയില്‍*

0
IMG_20220318_073453.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ചന്ദ്രഗിരി  ഓഡിറ്റോറിയത്തില്‍ ഇന്ന് (മാര്‍ച്ച് 18) മുതല്‍ 21 വരെ വ്യാവസായിക പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ വ്യാവസായ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കും. സൂഷ്മ സംരംഭങ്ങള്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങളെ വരെ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന മേളയില്‍ പ്രവേശനം സൗജന്യമായിരിക്കും.

രാവിലെ 10 മണി മുതല്‍ രാത്രി 8 വരെ നടക്കുന്ന മേളയില്‍ വയനാടന്‍ രുചികളുടെ കൈപുണ്യം വിളിച്ചോതുന്ന തനത് ഭക്ഷ്യമേള, മലനാടിന്റെ പൈതൃകം അടയാളപ്പെടുത്തുന്ന പണിയ, അടിയ, കുറുമ, നായ്ക്ക തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ കലാപ്രകടനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. ഇന്ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷനാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *