June 24, 2026

എസ് എഫ് ഐ സമ്മേളനത്തിന് ഇന്ന് തുടക്കമാവും.

0
IMG_20220318_084507.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം :  എസ് എഫ് ഐ  വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് പനമരത്ത് തുടക്കമാവും.
പനമരം കൈതക്കലിന് സമീപത്ത് നിന്നും വൈകിട്ട്‌ മൂന്നിന്‌ പ്രകടനം ആരംഭിക്കും. വൈകീട്ട്‌ നാലിന്‌ പനമരം ടൗണിൽ ഒരുക്കിയ പി ബിജു നഗറിൽ എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌ ജെയ്‌ക്ക്‌ സി തോമസ്‌ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. ശനി, ഞായർ ദിവസങ്ങളിൽ  നടവയൽ കെജെഎസ്‌ ഓഡിറ്റോറിയത്തിലാണ്‌(ധീരജ്‌–-അഭിമന്യു നഗർ) പ്രതിനിധിസമ്മേളനം. ശനിയാഴ്‌ച രാവിലെ പത്തിന്‌ എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. അൻപതിനായിരത്തോളം അംഗങ്ങളെ പ്രതിനീധീകരിച്ച്‌ 30 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 265 തിരഞ്ഞെടുക്കപ്പെട്ടവർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌, സെക്രട്ടറി സച്ചിൻദേവ്‌, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ പി അൻവീർ, രഹ്‌ന സബീന, വി പി ശരത്‌ പ്രസാദ്‌, ആദർശ്‌ എം ഷാജി, കെ പി ഐശ്വര്യ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി അതുൽ എന്നിവർ പങ്കെടുക്കും. 20ന്‌ പുതിയ ഭാരവാഹികളെയും കമ്മറ്റിയേയും തെരഞ്ഞെടുത്ത്‌ സമ്മേളനം സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *