പാലിയേറ്റീവ് കെയർ: സ്നേഹത്തിന്റെയും കരുതലിന്റെയും പനീരുറവ യെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ.
മാനന്തവാടി:
സ്നേഹത്തിന്റെയും കരുതലിന്റെയും പനനീരുറവ മനസ്സിൽ വറ്റിയിട്ടിട്ടില്ല എന്ന് വിളംബരം ചെയ്യുകയാണ് സംസ്ഥാനത്തെങ്ങും ആഴത്തിലും പരപ്പിലും വേര് പടർത്തിക്കൊണ്ടിരിക്കുന്ന പാലിയേറ്റീവ് കെയർ പ്രസ്ഥാനം എന്ന് ഡിഎംഒ ഡോക്ടർ സക്കീന
വാർധക്യത്തിന്റെയും സങ്കീർണ രോഗപീഡകളുടെയും ഇവ കൊണ്ടുള്ള നിസ്സഹതയുടെയും കണ്ണീരായമുണ്ട് നമുക്കൊപ്പ്പമുള്ള പലരുടെയും ജീവിതങ്ങൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായ പാലിയേറ്റീവ് സാമൂഹ്യ സുരക്ഷക്ക് അത്യന്താപേക്ഷിതമാണെന്നും കൃത്യമായ പരിശീലനം ഈ മേഖലയിൽ അനിവാര്യമാണെന്നും ഡി.എം.ഒ. അപ്രിപ്രായപ്പെട്ടു
പൂക്കോയ ഹോസ്പിസിന്റെ നേതൃത്വത്തിലുള്ള ത്രിദിന പാലിയേറ്റീവ് വളന്റീർ ട്രെയിനിങ് സമാപനം ഉത്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അവർ .
24 മണിക്കൂറും പാലിയേറ്റീവ് പരിചരണം ലഭ്യമാകുന്ന തരത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷൻ കേന്ദ്രങ്ങളിൽ ഓരോ പ്രദേശത്തു നിന്നും തിരഞ്ഞെടുക്കന്ന ആളുകൾക്ക് സംസ്ഥാന വ്യാപകമായി നൽകിവരുന്ന ട്രൈനിങ്ങിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് തല ട്രെയിനിങ് 3 ദിവസമായി മാനന്തവാടി മെഡിക്കൽ കോളേജിന് സമീപം ബാഫഖി ഹോമിൽ നടന്നു വരുന്നു സി എച് സെന്ററിന്റെയൂം കോഴിക്കോട് ശിഹാബ് തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും കീഴിൽ സംസ്ഥാനം മുഴുവൻ പൂക്കോയ തങ്ങൾ ഹൊസ്പിസ് പാലിയേറ്റിവ് പ്രവത്തനവുമായി മുന്നോട്ടു പോകുകയാണ്
അഡ്വ റഷീദ് പടയൻ അധ്യക്ഷതവഹിച്ചു ഡോക്ടർ എം എ അമീർ ,ജോസ് പുളിമൂട്ടിൽ ,സമദ് കണ്ണിയൻ ,മോയിൻ കാസിമി ,ഉസ്മാൻ കോക്കടവ് . സൗജത്ത് ഉസ്മാൻ, സൽമ മോയിൻ, കെ.കെ സി മൈമൂന, പ്രീതാ രാമൻ, ബാലൻ, മൈമൂന കെ.തുടങ്ങിയവർ സംസാരിച്ചു






Leave a Reply