October 17, 2026

എസ് എഫ് ഐ പ്രധിനിധി സമ്മേളനത്തിന് തുടക്കമായി

0
IMG_20220319_192652.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ   : ധീരജിന്റെയും അഭിമന്യുവിന്റെയും അടക്കമുള്ള നിരവധി രക്തസാക്ഷികളുടെ സ്മരണകൾ തുടിച്ച അഭിമന്യു – ധീരജ് നഗറിൽ ( നടവയൽ ) വച്ച് എസ് എഫ് ഐ ജില്ലാ പ്രധിനിധി സമ്മേളനത്തിന് ഉജ്ജല തുടക്കം. സമ്മേളന നഗരിയിൽ ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ്‌ പതാക ഉയർത്തിയത്തോടെയാണ് സമ്മേളന നടപടിക്രമങ്ങൾക് തുടക്കം കുറിച്ചത്. എൻ എസ് വൈഷ്ണവി രക്തസാക്ഷി പ്രമേയവും, ഹർഷിൻ കെ ആർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് ചേർന്ന പ്രധിനിധി സമ്മേളനം എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉത്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം ജോണി സ്വാഗതം പറഞ്ഞു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൻ മേൽ ഗ്രൂപ്പ്‌ ചർച്ചയും പൊതു ചർച്ചയും നടന്നു. ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 275 പ്രധിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി പി ശരത് പ്രസാദ്, ആദർശ് എം സജി, കെ പി ഐശ്വര്യ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.അജ്നാസ് അഹമ്മദ് കൺവീനറായി ജോയൽ ജോസഫ്, അപർണ ജി, സാന്ദ്ര രവീന്ദ്രൻ, നന്ദു കൃഷ്ണ എന്നിവരടങ്ങുന്ന പ്രസീഡിയം ആണ് സമ്മേളനം നിയന്ത്രിക്കുന്നത്. എൻ എസ് വൈഷ്ണവി കൺവീനറായി എൽദോസ് മത്തായി, ആദർശ് എം എസ്, ആര്യ കെ ആർ,ഷാഹിദ് എന്നിവരടങ്ങുന്ന പ്രമേയ കമ്മിറ്റിയും. ടി പി ഋതുശോഭ് കൺവീനറായി അദീന ഫ്രാൻസിസ്, ടോണി, ഹർഷിൻ, നിതിൻ എന്നിവരടങ്ങുന്ന മിനുട്സ് കമ്മിറ്റിയും ജിഷ്ണു ഷാജി കൺവീനറായി വീനിഷ്, അവിഷിത്, അശ്വിൻ എന്നിവാരടങ്ങുന്ന ക്രഡൻഷ്യൽ കമ്മിറ്റിയും സമ്മേളനത്തിൽ പ്രവർത്തിക്കുന്നുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news