കോണ്‍ഗ്രസ് മെമ്പര്‍ഷിപ് വിതരണം ആരംഭിച്ചു
കല്‍പ്പറ്റ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിന്റെ് ഭാഗമായുള്ള മെമ്പര്‍ഷിപ് വിതരണം ജില്ലയില്‍ ആരംഭിച്ചു. മെമ്പര്‍ഷിപ് വിതരണത്തിന്റെ ഉദ്ഘാടനം കേരളം പ്രദേശ് റിടേണിങ് ഓഫീസര്‍ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര എം.എല്‍.എ. നിര്‍വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. ഡിജിറ്റല്‍ ഫോര്‍മാറ്റിലൂടെയാണ് ഇത്തവണ മെമ്പര്‍ഷിപ് ചേര്‍ക്കുന്നത്. വയനാട് ജില്ലയില്‍ മൂന്ന് ലക്ഷം പേരെ കോണ്‍ഗ്രസില്‍ അംഗങ്ങളാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ തലങ്ങളില്‍ എന്റോളര്‍മാരെ നിയമിച്ച് കഴിഞ്ഞു. യോഗത്തില്‍ അസി: റിടേണിങ് ഓഫീസര്‍ അറിവഴക്കന്‍, മെമ്പര്‍ഷിപ് കോ-ഓഡിനേറ്റര്‍ സ്വപ്ന പാട്രോണിസ്, എഐസിസി സെക്രട്ടറി പി.വി. മോഹന്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, അഡ്വ. ടി.ജെ. ഐസക്ക്, എന്‍.കെ. വര്‍ഗീസ്, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എം.എ.ജോസഫ്, എം. വേണുഗോപാല്‍, നിസി അഹമ്മദ്, പി.കെ.അബ്ദുറഹിമാന്‍, ഡി.പി. രാജശേഖരന്‍, ബിനു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.






Leave a Reply