May 4, 2024

കൽപ്പറ്റ ഗ്യാസ് ശ്മശാനം നവീകരിക്കുന്നു

0
Img 20220321 065226.jpg
 
കൽപ്പറ്റ : കൽപ്പറ്റയിലെ  ആധുനിക സൗകര്യങ്ങളോടെ നഗരസഭ പണിത പൊതു ഗ്യാസ് ശ്മശാനം (ക്രിമിറ്റോറിയം) സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നു. പരിസ്ഥിതി സൗഹൃദ ശ്മശാനമാണിത്. എട്ട് ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ്  അംഗീകാരം ലഭിച്ചത്. ഗ്യാസ് ഉപയോഗിച്ചാണ് ക്രിമിറ്റോറിയം പ്രവർത്തിപ്പിക്കുന്നത്. മൃതദേഹം ദഹിപ്പിക്കുമ്പോൾ  ചൂട്,പുക,ദുർഗന്ധം,ശബ്ദം,പൊടി ഇവ ഉണ്ടാവില്ല. പരിസര മലിനീകരണമില്ല എന്നതും ഗ്യാസ് ശ്മശാനത്തിന്റെ പ്രത്യേകതയാണ്. സാധാരണ വീടിന്റെ മുറ്റത്തൊ മറ്റ് സൗകര്യമുള്ള ഇടങ്ങളിലൊ ആണ് ചിതയൊരുക്കാറുള്ളത്. ചിതയൊരുക്കാൻ  സ്ഥല സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക്‌  ഏറെ ആശ്വാസമാണിത് വിശ്വാസസപരമായി അന്ത്യകർമ്മങ്ങൾ  നടത്താനുള്ള സൗകര്യമുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്. ജനറേറ്റർ  സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഒരു സമയത്ത് ഒരു മൃതദേഹമെ ഇപ്പോൾ  ദഹിപ്പിക്കാനായി ചേംബറിൽ  (ചിത) വെക്കാനാവു. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ  പാലിച്ച്‌കൊണ്ടായിരുന്നു ഇവിടെ സംസ്‌കാരങ്ങൾ  നടത്തിയിരുന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിനാണ് ക്രിമിറ്റോറിയത്തിന്റെ ചുമതലയുള്ളത്. അത്‌കൊണ്ട് ശുചീകരണമുൾപ്പെടെ കൃത്യതയോടെയാണ് നടപടികൾ  പുരോഗമിക്കുന്നത്.കർമ്മങ്ങൾക്കും , മൃതദേഹത്തോടൊപ്പം എത്തുന്ന ബന്ധുക്കൾക്കും  ഇരിക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കുന്നതോടൊപ്പം കുടിവെള്ളമുൾപ്പെടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുമെന്ന് മുനിസിപ്പൽ  ചെയർമാൻ  കേയംതൊടി മുജീബ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *