August 27, 2026

സെറ്റോ പണിമുടക്ക് നോട്ടീസ് നൽകി

0
IMG_20220321_193728.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മാർച്ച് 28,29 തിയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും എ.ഡി.എമ്മിന് പണിമുടക്ക് നോട്ടീസ് നൽകി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ദ്വിദിന പണിമുടക്ക് നടത്തുന്നത്.
ഇന്ധന നികുതി വില വർദ്ധനവ് പിൻവലിക്കുക, ആദായ നികുതി പരിധി ഉയർത്തുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക, വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ പൊതു സമൂഹത്തിൽ ചർച്ച ചെയ്യുക, എൻ.പി.എസ് ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുക, വർഗീയ ഫാസിസത്തെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാർക്കിടയിലും അധ്യാപകർക്കിടയിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും സെറ്റോ ഭാരവാഹികൾ അറിയിച്ചു.
ജില്ലാ ചെയർമാൻ മോബിഷ് പി തോമസ്, കൺവീനർ പി.എസ്.ഗിരീഷ്കുമാർ, ഷാജു ജോൺ, വി.സി.സത്യൻ, സലാം കൽപ്പറ്റ, ഇ.എസ്‌.ബെന്നി, സി.കെ.ജിതേഷ്, ഗ്ലോറിൻ സെക്വീര, സി.ആർ അഭിജിത്ത്, ജയ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *