August 26, 2026

ഡിവൈഎഫ്ഐ വയനാട് ജില്ലാ സമ്മേളനം: കലാസന്ധ്യ സംഘടിപ്പിച്ചു

0
IMG_20220321_194200.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മാർച്ച് 26,27 തീയ്യതികളിലായി സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധപരിപാടികളുടെ ഭാഗമായി പുൽപള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാപ്പിസെറ്റിൽ വെച്ച് 
കലാസന്ധ്യ സംഘടിപ്പിച്ചു. ബ്ലോക്കതിർത്ഥിയിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജിഷിബു പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് ഷാഫി, ബ്ലോക്ക് പ്രസിഡണ്ട് സി.എം. രജനീഷ്,ബൈജു നമ്പികൊല്ലി, അജിത്.കെ. ഗോപാൽ, കെ.ആർ മൃദുല തുടങ്ങിയവർ സംസാരിച്ചു. 
തുടർന്ന് ഐ.എസ്.എൽ ഫൈനൽ മത്സരം ബിഗ്സ്ക്രീനിൽ പ്രദർശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *