November 7, 2026

നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ബുൾ ബുൾ യൂണിറ്റുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

0
IMG_20220322_131514.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തൃശ്ശിലേരി:ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും, ബുൾബുൾ യൂണിറ്റിൻ്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ജി.ജയയുടെ അധ്യക്ഷതയിൽ  സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.എൻ.സുശീല ഉദ്ഘാടനം ചെയ്തു. ബുൾ ബുൾ യൂണിറ്റിൻ്റെ ഉദ്ഘാടനം സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ പ്രസിഡണ്ട് ജോസ് പുന്നക്കുഴി നിർവ്വഹിച്ചു. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ വസന്തകുമാരി ആശംസകൾ അർപ്പിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്ക്കാർ വിജയികൾക്കുള്ള സമ്മാനങ്ങൾ പി.ടി.എ.പ്രസിഡണ്ട് സി.ജെ.ജെയിംസ് വിതരണം ചെയ്തു. പരിപാടിക്ക് വൈസ്.പ്രിൻസിപ്പൾ സി.രാധിക നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *