May 5, 2024

ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

0
Img 20220324 064420.jpg
 കല്‍പ്പറ്റ: കേരളകണ്‍സ്ട്രക്ഷന്‍ ആന്റ് ബില്‍ഡിംഗ് ടൈലറിംഗ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ക്ഷേമനിധി ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ആനുകൂല്യ വിതരണകാലതാമസം ഒഴി  വാക്കുക,.പെന്‍ഷന്‍ തുക ഉയര്‍ത്തുക ചികില്‍സാ ധനസഹായം എന്നിവ കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കൂക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ധര്‍ണ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.ജോര്‍ജ് മണ്ണത്താനി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഒ.പി.വാസുദേവന്‍ സ്വാഗതം പറഞ്ഞു.കെ.മോഹന്‍ദാസ് കോട്ടക്കൊല്ലി ,യൂത്ത് വിംഗ് താലൂക്ക് പ്രസിഡണ്ട് കെ.ഹരിദാസ്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ പി.വൈ.എല്‍ദോ, എം.മേരി ,എം.ലീലാമ്മ ജോസ്, എ.ഏലിയാമ്മ മാത്യൂ, കെ.റാണി, വി.ബെന്നി ജോസ്, കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *