മെഡിക്കല്‍ കോളേജ് നിയമനം
മാനന്തവാടി : വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താല്‍ക്കാലികമായി മൈക്രോ ബയോളജിസ്റ്റ്, ബയോമെഡിക്കല്‍ എന്‍ജിനീയര്‍, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- മൈക്രോബയോളജിസ്റ്റ് (മെഡിക്കല്‍ ഗ്രാജുവേറ്റ് വിത്ത് പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ഡിപ്ലോമ (മൈക്രോബയോളജി, വൈറോളജി, പാത്തോളജി അല്ലെങ്കില്‍ ലാബ് സയന്‍സ് മുന്‍ഗണന), ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ (ബി.ടെക്/ബി.ഇ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിങ്ങ്) , ബയോമെഡിക്കല്‍ ടെക്നീഷ്യന്‍(ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിങ്ങ് / ഡിപ്ലോമ മെഡിക്കല്‍ ഇലക്ട്രോണിക്സ്, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം). ജില്ലാ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, തുടങ്ങി ആവശ്യമായ രേഖകള്‍ സഹിതം ഏപ്രില്‍ 4 ന് രാവിലെ 10 ന് കൂടിക്കാഴ്ച്ചയ്ക്ക് ഓഫീസില്‍ ഹാജരാകണം.






Leave a Reply