May 7, 2024

എയ്ഡ്‌സ് ബോധവല്‍ക്കരണ മാജിക് ഷോ പര്യടനം ആരംഭിച്ചു

0
Img 20220324 070954.jpg
കൽപ്പറ്റ : സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സോസൈറ്റിയും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന എച്ച്.ഐ.വി- എയ്ഡ്‌സ് ബോധവല്‍ക്കരണ മാജിക് ഷോയുടെ പര്യടനം ആരംഭിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി പരിസരത്ത്   നടന്ന കലാ ജാഥയുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കേയംതോടി മുജീബ് നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ദിനീഷ്.പി അദ്ധ്യക്ഷനായി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ സ്വാഗതം പറഞ്ഞു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി ബോധവല്‍ക്കരണ പരിപാടി വിശദീകരിച്ചു. ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോസഫ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വി.വി ജോയി, എസ്.റ്റി.എസ്. ടി.ബി യൂണിറ്റ് ശാന്തി, ഹെല്‍ത്ത് ഇന്‍സെപ്ക്ടര്‍ ഷെനില ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
വടകര മിറാക്കിള്‍ മാജിക് എന്റര്‍ടെയ്നേഴ്സിന്റെ മജീഷ്യന്‍ രാജീവ് മേമുണ്ടയും സംഘവുമാണ് മാജിക് ഷോ അവതരിപ്പിക്കുന്നത്. നാല് ദിവസം കലാജാഥ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചു മാജിക് ഷോകള്‍ അവതരിപ്പിക്കും. 2025 ഓടെ പുതിയ എച്ച്.ഐ.വി ബാധ പൂര്‍ണമായും ഇല്ലാതാക്കുക, എച്ച്.ഐ.വി ബാധിധരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, രോഗ ബാധിധരോടുള്ള വിവേചനവും അവഗണനയും ഇല്ലാതാക്കുക, സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക, തുടങ്ങിയവയുടെ ബോധവല്‍ക്കരണമാണ് ഈ കലാജാഥ ലക്ഷ്യമിടുന്നത്. കലാ ജാഥ കല്‍പ്പറ്റ, വാഴവറ്റ, വരദൂര്‍, മീനങ്ങാടി, പൂതാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, ചെതലയം, ബത്തേരി, ചീരാല്‍, ചുള്ളിയോട്, അമ്പലവയല്‍, മുപ്പയ്നാട്, തൃക്കൈപ്പറ്റ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *