April 24, 2024

നീലഗിരി കോളേജിൽ തരംഗ് നാഷണൽ ലെവൽ കോളേജ് ഫെസ്റ്റ് കൊടിയേറി; ഡോൺ ബോസ്കോ കോളേജിന് കിരീടം

0
Img 20220324 213256.jpg
താളൂർ: ലോക സന്തോഷ ദിനത്തോടനുബന്ധിച്ച് നീലഗിരി കോളേജിൽ നാല് ദിവസത്തെ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് തുടക്കമായി. ദേശീയതലത്തിൽ കോളേജ് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന തരംഗ് സീസൺ രണ്ട്  ഇൻ്റർ കോളേജ് ഡിപ്പാർട്ട്മെൻ്റ് ഫെസ്റ്റ്, ഇന്ന് നീലഗിരി കോളേജിൽ അരങ്ങേറി. തരംഗിന് വർണം പകർന്നു കൊണ്ട് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും 14 കോളേജുകളിൽ നിന്നായി 700 ഓളം മത്സരാർഥികൾ പരിപാടിയിൽ പങ്കെടുത്തു. കോളജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകൾക്ക് കീഴിൽ 15 ഓളം മത്സരങ്ങൾ നടത്തി. ബത്തേരി ഡോൺ ബോസ്കോ കോളേജ്‌ ആണ് ജേധാക്കൾ. കോയമ്പത്തൂർ ശ്രീ കൃഷ്ണ കോളേജ്‌ റണ്ണേഴ്‌സ് അപ്പും ആയി. നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടർ റാഷിദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു, അക്കാദമിക് ഡീൻ ഡോ. മോഹൻ ബാബു, പ്രിൻസിപ്പൽ എം. ദുരൈ എന്നിവർ അധ്യക്ഷത വഹിച്ചു. അൽഫോൺസ കോളേജ് ബത്തേരി, കാലിക്കറ്റ് യൂനിവേസിറ്റി ടീച്ചർ എഡ്യുക്കേഷൻ സെൻ്റർ കണിയാമ്പറ്റ , കാലിഫ് ലൈഫ് സ്കൂൾ ഓഫ് ഇൻറഗ്രേറ്റഡ് സ്റ്റഡീസ്, ഡോൺ ബോസ്കോ കോളേജ് ബത്തേരി, എൽദൊ മാർ ബേസിലിയസ് കോളേജ് മീനങ്ങാടി, ഗവൺമെൻറ് ആർട്സ് ആൻറ് സയൻസ് കോളേജ് ഗൂഡല്ലൂർ, മദീനത്തുൽ ഉലൂം അറബിക് കോളേജ് പുളിക്കൽ, മാർ ബേസിലിയസ് കോളേജ് ബത്തേരി, ഓറിയൻറൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ലക്കിടി, പഴശ്ശിരാജ കോളേജ് പുൽപ്പള്ളി, ശ്രീ കൃഷ്ണ  ആർട്സ് ആൻറ് സയൻസ് കോളേജ് കോയമ്പത്തൂർ, ഡബ്ല്യു.എം.ഒ. ആർട്സ് ആൻ്റ് സയൻസ് കോളേജ് മുട്ടിൽ, ഡബ്ല്യു. എം.ഒ കോളേജ് കൂളിവയൽ എന്നീ കോളേജുകൾ തരംഗ് നാഷണൽ ലെവൽ കോളേജ് ഫെസ്റ്റിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *