August 27, 2026

ചെസ് പരിശീലനം നടത്തി

0
newswayanad-copy-3162.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:  കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവ: ഹൈസ്കൂളിലെ എൽ. പി വിഭാഗം കുട്ടികൾക്ക് തുടങ്ങിയ ചെസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.ഫിഡെ ചെസ് ട്രെയിനറും , ഓൾ ഇന്ത്യാ ചെസ് ഫെഡറേഷൻ ആർബിറ്ററുമായ സന്തോഷ് വി.ആർ പരിശീലന കളരി നയിക്കും.
ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെ കുഞ്ഞുങ്ങൾക്ക് ചെസ് കളിയിൽ കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനാകുമെന്ന് സംഘാടകർ അറിയിച്ചു.
ഹെഡ് മാസ്റ്റർ സദൻ ടി .പി ഉദ്ഘാടനം നിർവ്വഹിച്ചു.
അധ്യാപകരായ റീന ഒ.ജി, മോഹനൻ കെ.കെ രേഖ, രജീഷ് പി.ടി. പി.ടി.എ. മെമ്പർ കുശൻ എന്നിവർ സംസാരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *