April 20, 2024

ജപ്തിക്ക് വന്നാൽ കത്തോലിക്കാ കോൺഗ്രസ് വൻമതിലായി പ്രതിരോധിക്കും

0
Newswayanad Copy 3152.jpg
പുൽപ്പള്ളി : ജപ്തി നടപടികൾ നിർത്തി വയ്ക്കുക. കാർഷിക കടങ്ങൾ എഴുതി തള്ളുക. സർഫാസി നിയമം പിൻവലിക്കുക. കർഷകർക്ക് പലിശ രഹിത വായ്പ അനുവദിക്കുക. വർദ്ധിപ്പിച്ച ഭൂനികുതി പിൻ വലിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് പുൽപ്പള്ളി മേഖലാ കമ്മറ്റിയുടെ നേത്യത്വത്തിൽ. പുൽപ്പള്ളി കനറാ , സൗത്ത് ഇന്ത്യൻ ബാങ്കുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
 കർഷകരെ സർഫാസി ആക്ട് ഉപയോഗിച്ച് പീഡിപ്പിച്ചാൽ. ഇതൊരു സാമ്പത്തിക പ്രശ്നമായി കത്തോലിക്ക സഭ കാണില്ല. മറിച്ച് ഇതൊരു സാമൂഹിക വിഷയമായി കണ്ടു കൊണ്ട് വിശ്വസികളെ അണിനിരത്തി രൂപതാ തലത്തിൽ സമരം വ്യാപിപ്പിക്കുമെന്ന് ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് രൂപതാ ഡയറക്ടർ. ഫാദർ ജോബി മുക്കാട്ടു കാവുങ്കൽ മുന്നറിയപ്പ് നല്കി. കർഷകർക്കെതിരേ ജപ്തി നടപടിയുമായി ഉദ്യേഗസ്ഥർ ഇറങ്ങി പുറപ്പെട്ടാൽ അവർക്ക് മുൻപിൽ സമുദായവും കത്തോലിക്കാ കോൺഗ്രസും വൻ മതിലായി പ്രതിരോധിക്കുമെന്ന് മേഖലാ പ്രസിഡൻ്റ് തോമസ് പാഴൂക്കാല അറിയിച്ചു. കർഷകരെ സഹായിക്കുന്ന എല്ലാ സ്വതന്ത്ര കർഷക സംഘടനകൾക്കും പിന്തുണ അറിയിച്ച് ഒന്നിച്ചുള്ള സമരപരിപാടികൾക്ക് നേത്യത്വം നൽകും. തിരുഹൃദയ ദേവാലയത്തിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിലും,ധർണ്ണയിലും മേഖലയിലെ 12- ഇടവകയിൽ നിന്നായി നൂറ് കണക്കിന് കത്തോലിക്കാ വിശ്വാസികൾ പങ്കെടുത്തു. മേഖലാ പ്രസിഡൻ്റ് തോമസ് പാഴൂക്കാല അദ്ധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ. ഫാദർ. ജോബി മൂക്കാട്ടു കാവുങ്കൽ ഉദ്ഘാടനം ചെയ്തു . രക്ഷാധികാരി ഫാദർ ജോസ് തേക്ക നാടി , രൂപതാ പ്രസിഡൻ്റ് സാജു കൊല്ലപ്പള്ളി , ഫാദർ സാൻ്റോ അമ്പലത്തറ, ഫാദർ സെബാസ്റ്റ്യൻ ഏലംകുന്നേൽ, രൂപതാ സെക്രട്ടറി അഡ്വ. ജിജിൽ ജോസഫ് , മേഖലാ സെക്രട്ടറി ജോർജ് കൊല്ലിയിൽ ,ബീനാ കരു മാംകുന്നേൽ. ജോസ് നേല്ലേടം ഷിനു കച്ചിറയിൽ. മോളി സജി ആക്കാംന്തിരിയിൽ, പി.എം ജോർജ് , ഷാജി ഇരുളം, ഷിനോജ് കാക്കോനാൽ, അൻ്റെണി മങ്കടപ്ര , സുനിൽ പാലമറ്റം , ബിജു ഞായപ്പള്ളി , ബാബു നമ്പു ടാകം, സജി നമ്പുടാകം സെബാസ്റ്റ്യൻ അരാശ്ശേരി, ജോമറ്റ് വാദ്യത്ത് അനൂപ് കാക്കോനാൽ. തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *