തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ സമാശ്വാസ നിധി വിതരണം

മാനന്തവാടി : തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ അംഗ സമാശ്വാസ നിധി വിതരണ ഉദ്‌ഘാടനം ബഹുമാനപ്പെട്ട മാനന്തവാടി എം.എൽ.എ ഓ. ആർ കേളു അവറുകൾ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ടി.കെ പുഷ്പ്പൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സജേഷ് ബാബു സ്വാഗതവും, ഡയറക്ടർ എം.കെ ഹരികുമാർ നന്ദിയും രേഖപ്പെടുത്തി. സെക്രട്ടറി പി.കെ നസീമ, മാനന്തവാടി റൂറൽ ബാങ്ക് ഡയറക്ടർ എൻ.ജെ ഷജിത്ത്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അനിഷാ സുരേന്ദ്രൻ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി വി.ആർ വിനോദ്, ഡയറക്‌ടർമാർ, മറ്റ് സഹകാരികൾ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.



Leave a Reply