June 23, 2026

മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കും : മർച്ചൻ്റ്സ് അസോസിയേഷൻ

0
IMG_20220326_062230.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വള്ളിയൂർകാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടി ഭാഗങ്ങളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്ന് സാധാരണ പോലെ പ്രവർത്തിക്കുമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ അറിയിച്ചു .ഉത്സവത്തിൻ്റെ പ്രധാന ദിനങ്ങളായ 28, 29 ദിവസങ്ങളിൽ മാനന്തവാടി താലൂക്കിൽ പണിമുടക്ക് ഒഴിവാക്കിയ തിനെ യോഗംസ്വാഗതം ചെയ്തു.

തലപ്പുഴ, തേറ്റമല ജെസ്സി കൊയിലേരി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അടിയറ വരവും ജനക്കൂട്ടവും മാനന്തവാടിയെ സജീവമാക്കാറുണ്ട്. വ്യാപാരികൾക്ക് കഴിഞ്ഞ രണ്ട് വർഷം കോവിഡ് കൊണ്ട് നഷ്ടപ്പെട്ട് പോയ ഉത്സവ സന്ദർഭങ്ങൾ ഇത്തവണ പണിമുടക്കിൻ്റെ പേരിൽ നഷ്ടപ്പെടരുത്, വയനാട് ജില്ലയെ തന്നെ പൂർണമായും പണിമുടക്ക് ഒഴിവാക്കാനാണ് ഞങ്ങൾ അഭ്യർഥിക്കുന്നത്,
പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു, പി.വി മഹേഷ്, എൻ പി ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, സി.കെ സുജിത്, കെ എക്സ് ജോർജ്, എം.കെ ശിഹാബുദ്ദീൻ, ഇ എ നാസിർ,ജോൺസൺ ജോൺ ഷാനു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *