May 17, 2024

സമ്പൂർണ പാർപ്പിടവും ശുചിത്വവും ലക്ഷ്യം വെച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബജറ്റ്

0
Img 20220326 061925.jpg
പടിഞ്ഞാറത്തറ : ഭവന നിര്‍മ്മാണത്തിനും കുടിവെള്ളം,കാര്‍ഷിക മേഖല, ശുചിത്വ മേഖല എന്നിവയിലും ഊന്നല്‍ നല്‍കിക്കൊണ്ട് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്‍റെ 2022-23 ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഗിരിജ കൃഷ്ണ അവതരിപ്പിച്ചു. 54.92 കോടി രൂപ വരവും 54.45 കോടി രൂപ ചെലവും 46.34 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.സമ്പൂർണ പാർപ്പിട മേഖലയ്ക്ക് 25കോടി രൂപയും സമ്പൂർണ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് മനോഹര ഗ്രാമം പദ്ധതിക്ക് 44.9 ലക്ഷം രൂപയും തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനായി വെളിച്ചം പദ്ധതിക്ക് 55.65 ലക്ഷവും കുടിവെള്ളത്തിനായി കുടിനീർ പദ്ധതിക്ക് 25. ലക്ഷം രൂപയും വകയിരുത്തി. മൊത്തം ഉൽപാതന മേഖലക്ക് 1.07 കോടി രൂപയും സേവന മേഖലയ്ക്ക് 34.63 കോടി രൂപയും പശ്ചാത്തല മേഖലയ്ക്ക് മറ്റും ചേർന്ന് 2.03 കോടി രൂപയും വകയിരുത്തി.യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി ബാലൻ അധ്യക്ഷ വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോസ് P A ജോസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ജസീല ളംറത്,ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ നൗഷാദ് MP, മെമ്പർ റഷീദ് വാഴയിൽ, മെമ്പർ സതി വിജയൻ എന്നിവർ ആശംസ അർപ്പിച്ചു. മെമ്പർമാരായ അനീഷ് KK, ബഷീർ ഈന്തൻ, സാജിത നൗഷാദ്, ബുഷ്‌റ അഷറഫ്, നിഷ മോൾ, രജിത ഷാജി, സജി, ബിന്ദു ബാബു എന്നിവരും ഇമ്പ്ലിമെന്റ്റ് ഓഫീസർസ്, ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത്‌ സെക്രട്ടറി സിബി വർഗീസ് നന്ദിയും അർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *