June 23, 2026

കല്‍പ്പറ്റ നഗരസഭ പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

0
IMG_20220326_201056.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കല്‍പ്പറ്റ നഗരസഭ പരിധിയിലെ സ്‌കൂളുകളായ എസ് കെ എം ജെ സ്‌കൂള്‍, ഗവ. യു പി സ്‌കൂള്‍ പുളിയാര്‍മല, എച്ച്  ഐ എം യു പി സ്‌കൂള്‍ കല്‍പ്പറ്റ, ഗവ. എല്‍ പി സ്‌കൂള്‍ കല്‍പ്പറ്റ, ജി എച്ച് എസ് എസ് മുണ്ടേരി, അസ്ഹര്‍ എല്‍ പി സ്‌കൂള്‍ പുളിയാര്‍മല എന്നീ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകരെയും, ജീവനക്കാരെയും, വൈത്തിരി ഉപജില്ലാ ഓഫീസര്‍ വി എം സൈമണ്‍ എന്നിവരെയും നഗരസഭ കല്‍പ്പറ്റ എസ് കെ എം ജെ ജുബിലീ ഹാളില്‍ വെച്ച് നടന്ന യാത്രയപ്പ് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി സംസാരിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച്  നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍ സംസാരിച്ചു. ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ അഡ്വക്കേറ്റ് ടി ജെ ഐസക്, അഡ്വക്കേറ്റ് എ പി മുസ്തഫ, ജൈന ജോയ്, സരോജിനി ഒ, എന്നിവരും, പൊതു വിദ്യാഭ്യാസ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍, ബി ആര്‍ സി ജില്ലാ കോഡിനേറ്റര്‍ ഷിബു, നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന്‍, സ്‌കൂളുകളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *