June 23, 2026

തോണിച്ചാൽ ശ്രീ തൃക്കാളിസ്വയംഭൂ ശിവക്ഷേത്രം പുന പ്രതിഷ്ഠയും അഷ്ട ബന്ധ നവീകരണ കലശവും

0
IMG_20220327_060155.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  തോണിച്ചാൽ ശ്രീ തൃക്കാളി സ്വയം ഭൂ ശിവ ക്ഷേത്രം പുന:പ്രതിഷ്ഠയും അഷ്ട ബന്ധ നവീകരണ കലശവും ഏപ്രിൽ ഒന്ന്  മുതൽ ആറ്  വരെ നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ അപൂർവം സ്വയം ഭൂ ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് തോണിച്ചാൽ ശ്രീ തൃക്കാളി സ്വയം ഭൂ ശിവക്ഷേത്രം. ഏപ്രിൽ ഒന്നുമുതൽ ആറ് വരെ 
 ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി തെക്കേയില്ലം കുഞ്ഞികേശവൻ എമ്പ്രാന്തിരിയുടെയും ഡോ.ഗോവിന്ദ രാജിന്റെ കാർമികത്വത്തിലാണ് പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്. ഏപ്രിൽ മൂന്നിന് സംസ്കാരിക സദസും ഏപ്രിൽ നാലിന് രാവിലെ 11 മണിക്ക് കുളത്തൂർ അദ്വൈതാശ്രമം മഠാധി സ്വാമിജി ചിതാനന്ദപുരി സ്വാമികൾ പങ്കെടുക്കുന്ന കുടുംബ സംഗമവും നടക്കും. അറിന് പ്രതിഷ്ഠാദിന ചടങ്ങുകളും നടക്കും. വിഷേശാൽ ചടങ്ങുകൾക്ക് പുറമെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും. എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ഇ.കെ.ഗോപി, പി.കെ.അനിൽ, അഖിൽ പ്രേം സി, പി.എം. മഹേഷ്, എം.എം. സൂരജ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *