April 30, 2024

വയനാട്ടിലും കാരവൻ ടൂറിസം : കാരവൻ പാർക്ക് ഉദ്ഘാടനം ചെയ്തു

0
Img 20220327 055508.jpg
കൽപ്പറ്റ: വയനാട്ടിലും കാരവൻ ടൂറിസം പദ്ധതി ആരംഭിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ കാരവൻ പാർക്ക് കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്ട് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്തു.
ടൂറിസം മേഖലയിൽ 
ഉത്തരകേരളത്തിലെ ആദ്യസംരംഭമാണ് വയനാട്ടിലെ കൊളഗപ്പാറ ഹിൽഡിസ്ട്രിക്ട് ക്ലബ്ബിൽ പ്രവർത്തനമാരംഭിച്ച കാരവൻ പാർക്ക്. കഴിഞ്ഞ 20 വർഷമായി ടൂറിസം രംഗത്ത് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന വയനാട് ടൂറിസം ഓർഗനൈസേഷനും ഹിൽ ഡിസ്ട്രിക്ട് ക്ലബ്ബ് വയനാടും മഡ്ഡി ബൂട്സ് വെക്കേഷനും ചേർന്നാണ് കാരവൻ പാർക്ക് സജ്ജമാക്കിയത് – 
എട്ട് ഏക്കറോളം സ്ഥലത്ത് സഞ്ചാരികൾക്കായി ആറ് കാരവനുകളാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ക്ലിപ്പീസ് കാരവൻ സർവ്വീസിൻ്റെ രണ്ട് ജർമ്മൻ കാരവനുകൾ നിരത്തിലിറക്കി. 
ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കാരവൻ പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡാനന്തരം കേരളത്തിൻ്റെ ടൂറിസം മേഖല ഉണർവ്വിൻ്റെ പാതയിലാണ് പുതിയ ഉൽപ്പന്നങ്ങൾക്ക് സഞ്ചാരികൾക്കിടയിൽ സ്വീകാര്യത ലഭിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. 
സാഹസിക വിനോദങ്ങളായ സ്വിപ്പ് ലൈനും സാൻഡ് വോളിബോൾ, ബാഡ്മിൻറൺ തുടങ്ങിയവയും 22 മീറ്റർ ദൈർഘ്യമുള്ള നീന്തൽകുളവും സ്വാദിഷ്ടമായ ഭക്ഷണവും ക്ലബ്ബിലെ മറ്റ് സൗകര്യങ്ങളും ആകർഷണീയ സൗന്ദര്യവുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സൗകര്യപ്രദമായ മുറികളും ക്ലബ്ബിൽ ഒരുക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *