April 30, 2024

വള്ളിയൂർക്കാവ് മഹോത്സവം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു

0
Img 20220327 060507.jpg
മാനന്തവാടി :  വള്ളിയൂർക്കാവ് മഹോത്സവത്തിന്റെ പതിനൊന്നാം ദിനത്തിൽ സാംസ്കാരിക സമ്മേളനം ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി അധ്യക്ഷനായി.സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെ കൂടിച്ചേരലാണ് ഈ സംഗമ ഭൂമിയിൽ കാണുന്നതെന്ന് എം എൽ എ പറഞ്ഞു. ജാതി വർണ്ണ മത വേർതിരിവുകളില്ലാതെ വള്ളിയൂർക്കാവ് നഗരിയിൽ എല്ലാവരും ആനന്ദ ലഹരിയിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു.ചടങ്ങിൽ വള്ളിയൂർക്കാവിന്റെ പരിപാടികൾ അടങ്ങിയ ബുക്ക്‌ ലെറ്റിന്റെ പ്രകാശനം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ദേവസ്വം ബോർഡ് കമ്മീഷണർ എ എൻ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി കെ രത്‌നവല്ലി മുഖ്യാതിഥിയായി. പാരമ്പര്യ ട്രസ്റ്റിയായ ഏച്ചോം ഗോപിയെ എം എൽ എ പൊന്നാടയണിയിച്ച് ആദരിച്ചു. അക്ഷരശ്ലോകത്തിലും, ഭഗവത്ഗീതാ പാരായണത്തിലും വിജയിച്ചവർക്കുള്ള സമ്മാനദാനം പാരമ്പര്യേതര ട്രസ്റ്റി ടി കെ അനിൽകുമാർ നൽകി. സംഘാടക സമിതി ചെയർമാൻ വിപിൻ വേണുഗോപാൽ, എക്സിക്യൂട്ടീവ് ഓഫീസർ സി വി ഗിരീഷ് കുമാർ , ഡി വിഷൻ കൗൺസിലർ കെ സി സുനിൽ കുമാർ, ദേവസ്വം ബോർഡ് അംഗം കെ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *