June 23, 2026

ഹോം സ്റ്റേകൾക്കിനി പഞ്ചായത്തുകളുടെ എതിർപ്പില്ലാ രേഖ ആവശ്യമില്ല

0
newswayanad-copy-3502.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം : സംസ്ഥാനത്തെ ഹോം സ്റ്റേകൾക്ക് ,ഇനി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എതിർപ്പില്ലാ രേഖ ആവശ്യമില്ലെന്ന് മന്ത്രി
എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഈസ്' ഓഫ് ഡൂയിങ്ങ് ബിസിനസ്സിൻ്റെ ഭാഗമായാണ് ഈ തീരുമാനം.
നിലവിലെ നിയമം അനുസരിച്ച് ഹോം സ്റ്റേകൾക്കായി ഉള്ള ക്ലാസ്സിഫിക്കേഷന് വേണ്ടി ടൂറിസം വകുപ്പിൻ്റെ അനുമതിയോടൊപ്പം
തദ്ദേശ സ്ഥാപനത്തിൻ്റെ നിരക്ഷേപ പത്രം കൂടി ഹാജരാക്കണം. വിനോദ സഞ്ചാര മേഖലക്ക് കരുത്തേകുകയും അധിക വരുമാനത്തോടെ ജീവിതം സുഖകരമാകുന്നതിന്  നിലവിലെ നിയമം പ്രയാസം സൃഷ്ടിക്കുന്നതായി
കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന്  മന്ത്രി വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *