June 23, 2026

കായിക താരങ്ങളെ അനുമോദിച്ചു

0
newswayanad-copy-3492.jpg
By ന്യൂസ് വയനാട് ബ്യൂറോ

തരുവണഃ കൊൽക്കത്തയിൽ നടന്ന ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച തരുവണ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ സനീഷ്.ടി,അശ്വന്ത് എൻ,മുഹമ്മദ് ഫസീൻ എ.സി 
എന്നിവരെ അനുമോദിച്ചു.ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഇ.വി.ഉസ്മാൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,പ്രിൻസിപ്പാൾ ഇൻ ചാർജ് ഇമ്മാനുവൽ അഗസ്റ്റിൻ,എം.പി.രവീന്ദ്രൻ,
എസ്.എം.സി ചെയർമാൻ
കെ.സി.കെ.നജുമുദ്ദീൻ,എച്ച്.എം. ജീറ്റോ ലൂയിസ്,
പി.ടി.എ. വൈസ് പ്രസിഡന്റ് നൗഫൽ പള്ളിയാൽ,പ്രസീദ പൂലേരി, 
മമ്മൂട്ടി മാസ്റ്റർ,സിദീഖ് മാസ്റ്റർ,
ജംഷീർ കെ.കെ,എം.റഫീഖ്, തുടങ്ങിയവർ സംസാരിച്ചു. നാഗ്പൂരിൽ നടക്കുന്ന സീനിയർ നാഷണൽ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ മാനേജരും തരുവണ ഹയർസെക്കണ്ടറിയിലെ കായിക അധ്യാപികയുമായ പി .വി.മേഴ്‌സിയുടെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് മികച്ച നേട്ടം കൈവരിച്ച സനീഷ്.ടി,അശ്വന്ത് എൻ,മുഹമ്മദ് ഫസീൻ എ.സി എന്നിവർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *