August 27, 2026

ഇവിടെ രാഷ്ട്രീയ വ്യത്യാസമില്ല സമരകേന്ദ്രത്തിൽ വ്യത്യസ്ത പിറന്നാൾ ആഘോഷം

0
IMG_20220329_123804.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പണിമുടക്ക് ദിനത്തിൽ വ്യത്യസ്ത പിറന്നാളാഘോഷത്തിന് മാനന്തവാടി സമരകേന്ദ്രം സാക്ഷിയായി.കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡൻ്റ് കെ ബി സിമിലിൻ്റെ പിറന്നാൾ മധുരം കൈമാറിയത് എസ്ടിയു സംസ്ഥാന നേതാവ് സി കുഞ്ഞബ്ദുള്ള.രാഷ്ട്രീയ ഭിന്നത മറന്ന് കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പണിമുടക്ക് ദിവസമാണ് സ്നേഹ മധുരത്തിന് സാക്ഷിയായത്.രാഷ്ട്രീയം മറന്ന് തൊഴിലാളികളുടേയും അധ്യാപകരുടേയും ജീവനക്കാരുടെയും ഒരുമയാണ് ഈ പിറന്നാളാഘോഷമെന്ന് മുസ്ലിം ലീഗ് നേതാവ് സി കുഞ്ഞബ്ദുള്ള പറഞ്ഞു. മാനന്തവാടിയിൽ നടന്ന സമരകേന്ദ്രത്തിൽ വിവിധ വിഭാഗങ്ങളിലായി നൂറോളം പണിമുടക്ക് അനുകൂലികളെത്തിയിരുന്നു.മാനന്തവാടി താലൂക്കിൽ വളളിയൂർക്കാവ് ഉത്സവം പ്രമാണിച്ച് പണിമുടക്കിൽ നിന്നും ഭാഗീകമായി ഒഴിവാക്കിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *