March 29, 2024

കൽപ്പറ്റയെ സ്മാർട്ടാക്കാൻ 2.15 കോടി രൂപ, നഗരസഭക്ക് 55.20 കോടിയുടെ ബഡ്ജറ്റ്

0
Newswayanad Copy 369.jpg
കൽപ്പറ്റ: കൽപ്പറ്റ നഗരസഭക്ക് 55.20 കോടിയുടെ ബഡ്ജറ്റ് ചെയർമാൻ കെയം തൊടി മുജീബിൻ്റെ അധ്യക്ഷതയിൽ നടന്ന ഭരണ സമിതി യോഗത്തിൽ  വൈസ് ചെയർപേഴ്സൺ അവതരിപ്പിച്ചു.
ജില്ലാ ആസ്ഥാനമായ കൽപ്പറ്റയെ സ്മാർട്ടാക്കാന് 2 കോടി 15 ലക്ഷം രൂപ. ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ അടുത്ത ഘട്ടമായി നഗരത്തെ സ്മാർട്ടാക്കുകയാണ് ലക്ഷ്യം. ജംഗ്ഷനുകളിൽ സൈന് ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കും. കൈനാട്ടി ജംഗ്ഷനിൽ ട്രാഫിക് പരിഷ്കരണം പൂർത്തിയാക്കി ഗാന്ധി പ്രതിമ സ്ഥാപിക്കും. സുരക്ഷിതത്വം ഉറപ്പാക്കാനായി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കും. വൈഫൈ സംവിധാനമൊരുക്കും. ക്ലോക്ക് ടവർ സ്ഥാപിക്കും. നഗര സൗന്ദര്യവൽകരണം സമ്പൂർണ്ണമാക്കും.
മുനിസിപ്പാലിറ്റിയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ളമുറപ്പാക്കാൻ വാട്ടര് കണക്ഷന് 6 കോടി 30 ലക്ഷം രൂപ, സമ്പൂർണ്ണ ഭവന പദ്ധതിക്കായി 5 കോടി 70 ലക്ഷം രൂപ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 3 കോടി, ശുചിത്വത്തിന് 1 കോടി 78 ലക്ഷം രൂപ, ആരോഗ്യ സുരക്ഷക്കായി 1 കോടി,പശ്ചാത്തല വികസനം 1 കോടി 72 ലക്ഷം, തുടങ്ങി അടിസ്ഥാന വികസനമടക്കം
ഉറപ്പാക്കിയുള്ള ബജറ്റ് കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സണ് കെ.അജിത അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാന് കേയം തൊടി മുജീബ് അധ്യക്ഷത വഹിച്ചു.
55 കോടി 20 ലക്ഷം രൂപയുടെ വാർഷിക ബജറ്റില് വിവിധ വികസന പ്രവർത്തനങ്ങളായ വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, ഭവനം, വിനോദം പശ്ചാത്തല സൗകര്യ വികസനം  തുടങ്ങിയവക്കെല്ലാം പ്രത്യേക പരിഗണന ഉറപ്പാക്കിയിട്ടുണ്ട്.
 കൈനാട്ടി ജനറൽ ആശുപത്രിയിൽ  ഈവനിംഗ് ഒ.പി.സൗകര്യം തുടങ്ങും. മുണ്ടേരി കൈനാട്ടി ആശുപത്രികളിൽ വരിയിൽ  നിൽക്കാതെ വീട്ടിൽ നിന്നും ഒ.പി.ടിക്കറ്റെടുക്കാനുള്ള സൗകര്യം നടപ്പാക്കും. വിനോദത്തിന് 65 ലക്ഷം രൂപയും വനിതാ ശാക്തീകരണത്തിന് 40 ലക്ഷം രൂപയും മൃഗ സംരക്ഷണണം കൃഷി ആനുകൂല്യങ്ങൾക്കായി 49 ലക്ഷം രൂപയും ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. മൂച്ചിക്കുണ്ട് വികസനത്തിനും നീന്തൽ പരിശീലനത്തിനായി 10 ലക്ഷം, ഹരിത കർമ്മസേനക്ക് 8 ലക്ഷം, ടേക് എ ബ്രേക്ക് പദ്ധതിക്ക് 30 ലക്ഷം, മുണ്ടേരി പാർക്ക് നവീകരണത്തിനായി 50 ലക്ഷം
രൂപയും വിദ്യാഭ്യാസത്തിന് 41 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരത്തിൽ വൈഫൈയും ക്യാമറ കണ്ണുകളിലൂടെ സുരക്ഷിതത്വം ഉറപ്പാക്കാനായി 10 ലക്ഷം, ആനപ്പാറ മുണ്ടേരി റോഡ് നവീകരണത്തിന് 2 കോടി 93 ലക്ഷം രൂപയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ എൽ.ഇ.ഡി ലൈറ്റുകള് സ്ഥാപിക്കുന്ന നാട്ടുവെളിച്ചം പദ്ധതിക്കായി 25 ലക്ഷം, ക്യാൻസർ-കിഡ്നി രോഗികൾക്കുള്ള സൗജന്യ ചികിൽസക്കായുള്ള സ്നേഹസ്പർശം ആരോഗ്യ പദ്ധതിക്കായി 10 ലക്ഷവും റിഹാബിലിറ്റേഷന് 5 ലക്ഷം, ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
സമ്പൂർണ്ണ മാലിന്യ സംസ്കരണത്തിന് 1 കോടി 15 ലക്ഷം, ആധുനിക സൗകര്യങ്ങളോടെയുള്ള ടൗൺഹാളിന് 5 കോടി, കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ കൂടെ കൂട്ടാം ചേർത്ത് നിർത്താം പരിപാടിക്ക് 2 ലക്ഷം, വിദ്യാ വനസന്തത്തിന് 2 ലക്ഷം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പരിരക്ഷക്കായുള്ള ആശ്വാസം പദ്ധതിക്കായി 35 ലക്ഷം രൂപയും ബജറ്റിൽ  വകയിരുത്തിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *