July 14, 2026

ഡബ്യു എം ഒ കോളേജ് അലുംമ്നി അസോസിയേഷൻ വെബ്സൈറ്റ് പ്രകാശനം ചെയ്തു

0
newswayanad-copy-371.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയിലെ ഉന്നത വിദ്യഭ്യാസ കോളേജുകളിൽ ഏറ്റവും ശ്രദ്ധേയമായ ഡബ്ല്യു.എം.ഒ കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഘടന വെബ്സൈറ്റ് പൊതുമരാമത്ത് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളുടെ വിവരശേഖരണം, അലുംമ്നി മീറ്റ് രെജിസ്ട്രേഷൻ, ജോബ് ഫെയർ, അലുംമ്നി സ്കോളർഷിപ്പ് തുടങ്ങിയ നിരവധി കാര്യങ്ങൾ  ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ പുതിയ വെബ്സൈറ്റ് ഏപ്രിൽ 15 മുതൽ ഇൻ്റർനെറ്റിൽ ലഭ്യമാകും.  
വെബ്സൈറ്റ് പ്രകാശന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് ഫരീദ് അലുംമ്നി അസോസിയൻ പ്രസിണ്ടന്റ് ഷെമീർ പാറമ്മൽ , ലൈബ്രറിയൻ ആസിഫ് കെ.എം, അലുംമ്നി എക്സിക്യൂട്ടീവ് അംഗവും ബത്തേരി നഗരസഭ സെക്രട്ടറി അസ്ഹർ അലി ,ഹെഡ് അകൗണ്ടന്റ് പി സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *