വിലകയറ്റത്തിനെതിരെ മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പാചക വാതക സിലണ്ടറിന് റീത്ത് വെച്ച് പ്രതിഷേധിച്ചു
മാനന്തവാടി: പേട്രോൾ, ഡീസൽ പാചക വാതക നിത്യോപയോഗ സാധന വിലക്കയറ്റത്തിനെതിരെ വിലക്കയറ്റ മുക്ത ഭാരതം നമ്മുടെ ലക്ഷ്യം എന്ന മുദ്രാവാക്യമുയർത്തി മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും, ഗാന്ധി പാർക്കിൽ പാചകവാതക സിലണ്ടറിന് റീത്ത് വെച്ച് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം മണ്ഡലം പ്രസിഡണ്ട് ആലിക്കൽ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്യ്തു. ഡി സി സി സെക്രട്ടറിമാരായ പി.വി. ജോർജ്ജ്, എക്കണ്ടി മൊയ്തൂട്ടി, കമ്മന മോഹനൻ. സി.കെ.രത്നവല്ലി, ടി.എ.റെജി, സാബു പൊന്നിയിൽ, പി.ഷംസുദ്ദീൻ, മാർഗരറ്റ് തോമസ്, വി.യു.ജോയി, ലൈല സജി, എം. നാരായൺ, ലേഖ രാജീവൻ എന്നിവർ സംസാരിച്ചു.






Leave a Reply