June 23, 2026

തെരുവ്നായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

0
IMG_20220331_124724.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് മേഖലയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറോളം  പേര്‍ക്കും , നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും പരിക്ക്. ഇന്നലെ രാത്രി മുതലാണ് തെരുവ് നായ നാട്ടില്‍ ഭീതി പരത്തിയത് . പ്രദേശവാസികളായ ചന്ദ്രന്‍, ജമീല, ശരീഫ്, ചിത്രലേഖ ഉള്‍പ്പെടെയുള്ള ആറോളം  പേരെയും, വളര്‍ത്തു മൃഗങ്ങളെയും തെരുവ് നായ കടിച്ചിട്ടുണ്ട്. ചിത്രലേഖയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *