May 3, 2024

സി.പി. എം പാർട്ടി കോൺഗ്രസ്സ് 23 സ്നേഹ വിടുകൾ ഏപ്രിൽ 4 ന് കൈമാറും

0
Img 20220320 132242.jpg
കണ്ണൂർ : സി.പി.ഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് ജില്ലയില്‍ 23 സ്നേഹ വീടുകള്‍ പൂര്‍ത്തികരിച്ചതിന്റെ പ്രഖ്യാപനം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഏപ്രില്‍ നാലിന് തിങ്കളാഴ്ച വൈകുന്നേരം നാല്  മണിക്ക് നടത്തുന്നതാണ്. ജില്ലയില്‍ സ്നേഹവീട് നിര്‍മ്മാണം പൂര്‍ത്തികരിച്ചവരുടെ പേരും, ലോക്കലിന്റെ പേരും ചുവടെ കൊടുക്കുന്നു.ഏരിയ ലോക്കല്‍
ഗൃഹനാധന്റെ പേര്.
ശ്രീകണ്ഠപുരം
പടിയൂര്‍
കാപ്പാടന്‍ വിജയന്‍.
കുടിയാ·ല
വലിയ പറമ്പില്‍ യശോദ.
ചൂളിയാട്
സി കെ ഓമന
പാപ്പിനിശ്ശേരി
കണ്ണപുരം ഈസ്റ്റ്
നിഷ പട്ടുവക്കാരന്‍.
കല്യാശ്ശേരി ഈസ്റ്റ്
കുഞ്ഞാമിന ഉമ്മ
മയ്യില്‍
കണ്ണാടിപ്പറമ്പ
വി ഷീല.
കണ്ണൂര്‍
ടൗണ്‍ വെസ്റ്റ്
ശ്രീലക്ഷ്മി.
അഴീക്കോട് സൗത്ത്
കല്ലാക്കണ്ടി ഹൗസില്‍ അശോകന്‍.
കക്കാട്
സാജിത, വാഴച്ചാലില്‍ ഹൗസ്.
ചിറക്കല്‍
സി ശ്രീജ.
ചിറക്കല്‍ നോര്‍ത്ത്
എ പ്രേമജ.
പള്ളിക്കുന്ന്
ശ്രീകല, തയ്യില്‍ ഹൗസ്.
അഞ്ചരക്കണ്ടി
മുണ്ടേരി
എടപ്പാറ ഹൗസില്‍ തസീം.
ചെമ്പിലോട്
ചാലില്‍ റിനാസ്.
കാഞ്ഞിരോട്
എം വി റിജിന.
പിണറായി
മമ്പറം
പി സതി.
തലശ്ശേരി
തിരുവങ്ങാട് ഈസ്റ്റ്
ടി പി രജനി.
പൊന്ന്യം
മൂലക്കാല്‍ മുസ്തഫ.
മട്ടന്നൂര്‍
മരുതായി  
അജിത കൈതേരിക്കണ്ടി.
പട്ടാന്നൂര്‍ സൗത്ത്
സതീശന്‍ നായാട്ടുപാറ.
പഴശ്ശി സൗത്ത്
കെ കുമാരന്‍.
തില്ലങ്കേരി നോര്‍ത്ത്
ലീന പാറേങ്ങാട്
ഇരിട്ടി
ഉളിക്കല്‍
എം മിനി.
 
ഇതോടെ ജില്ലയില്‍ 212 സ്നേഹവീടുകളാണ് പാവപ്പെട്ടവര്‍ക്ക് വേണ്ടി നിര്‍മ്മിച്ചത്. പയ്യന്നൂര്‍, പെരിങ്ങോം, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, മാടായി, പിണറായി, പേരാവൂര്‍, ഇരിട്ടി എന്നീ 8 ഏരിയകള്‍ മുഴുവന്‍ ലോക്കലുകളിലും സ്നേഹവീടുകള്‍ നിര്‍മ്മിച്ച് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലാകെ 18 ഏരിയകളാണുള്ളത്.  അവരില്‍ 67 പേര്‍ വിധവകളും, 33 പേര്‍ ഓട്ടിസം ബാധിച്ചവരും, ഭിന്നശേഷിക്കാരും, 23 പേര്‍ മാരകമായ രോഗം ബാധിച്ചവരുമാണ്. തികച്ചും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. 16 ലോക്കലുകളില്‍ 2 മുതല്‍ 5 വരെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയ മാതൃകപരമായ പ്രവര്‍ത്തനമാണ് പാര്‍ട്ടിയുടെ പ്രദേശിക  ഘടകങ്ങളുടെ നേതൃത്വത്തില്‍ നടന്നത്. ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച തലശ്ശേരി ഏരിയയിലെ എരഞ്ഞോളി 5ഉം, പാനൂര്‍ ഏരിയയിലെ പുത്തൂര്‍ 3 ഉം ആണ്. തലചായ്ക്കാന്‍ ഒരിടം എന്നത് ഏതൊരു കുടുംബങ്ങളുടെയും ആഗ്രഹമാണ്. സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി കൊണ്ടാണ് പാര്‍ട്ടി ഇത്തരത്തില്‍ ജനങ്ങളുടെ സഹകരണത്തോടുകൂടി വീട് നിര്‍മ്മിച്ച് നല്‍കിയത്. വീട് നിര്‍മ്മാണത്തിനായി സ്ഥലം സംഭാവന നല്‍കിയ ചില മഹത്വ്യക്തികളുണ്ട്. ഇതിന് പുറമെ സാമ്പത്തിക സാഹയങ്ങളും, മനുഷ്യാധ്വാവും, സാധന സാമഗ്രികളും സംഭാവന നല്‍കിയ ജനങ്ങളോടും പാര്‍ട്ടിക്കുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. വര്‍ഗ്ഗþബഹുജന, സര്‍വ്വീസ് സംഘടനകളായ ഡി.വൈ.എഫ്.ഐ, കേരള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍, കെ.എസ്.ടി.എ, കെ.ജി.ഒ.എ  , ന്യൂനപക്ഷ സാംസ്കാരിക സമിതി, എന്നിവരും ഇതിന് പുറമെ  വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 4 ന് വൈകുന്നേരം 4 മണിക്ക് കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കലിലെ പയ്യാമ്പലം കുനിയില്‍പാലത്ത് വിധവയായ ശ്രീലക്ഷ്മിക്ക് സ്നേഹവീടിന്റെ താക്കോല്‍ കൈമാറിക്കൊണ്ട് 23 വീടുകളുടെ പ്രഖ്യാപനം നടത്തും. ആ സമയത്ത്  മറ്റു ലോക്കലുകളില്‍ പി കെ ശ്രീമതി  , ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍  , പി ജയരാജന്‍  , ടി വി രാജേഷ് þ  , വി ശിവദാസന്‍  , വത്സന്‍ പനോളി  , എന്‍ ചന്ദ്രന്‍   , എം പ്രകാശന്‍ മാസ്റ്റര്‍  , എം സുരേന്ദ്രന്‍  , കാരായി രാജന്‍  , ടി ഐ മധുസൂദനന്‍  , ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍  , പി വി ഗോപിനാഥ് എന്നീ നേതാക്കളാണ് സ്നേഹവീടുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞാലുടന്‍ 23 വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കും.
 ഏപ്രില്‍ 2 ന് രാവിലെ 10.30 ന് ധര്‍മ്മശാലയില്‍ ശാസ്ത്രമേള കോട്ടയം എം ജി യൂണിവേസിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 3 ന് വൈകു 5 മണിക്ക് ‘വിദ്ധ്യാഭ്യാസ þ സാംസ്കാരിക മേഖലയിലെ വര്‍ഗീയവല്‍ക്കരണം’ എന്ന വിഷയത്തെ കുറിച്ച് ധര്‍മ്മശാലയില്‍ നടത്തുന്ന സെമിനാര്‍ ഉന്നത വിദ്ധ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. വി.പി സാനു (എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ്)  , ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് എന്നിവര്‍ പങ്കെടുക്കും.  വൈകുന്നേരം 3 മണിക്ക് മെഗാ ക്വിസ്സ് മത്സര പരിപാടി ക്വിസ്സ് മാസ്റ്റര്‍ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും.  ഏപ്രില്‍ 2 ന് പരിശീലനം സിദ്ധിച്ച റെഡ് വളണ്ടിയര്‍മാരുടെ ഏരിയാ പരേഡ് പയ്യന്നൂര്‍, പെരിങ്ങോം, ആലക്കോട്, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, മാടായി, പാപ്പിനിശ്ശേരി, പുതിയതെരു, കണ്ണൂര്‍, താഴെചൊവ്വ, ചക്കരക്കല്ല്, പാനൂര്‍, മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളിലും ഏപ്രില്‍ 3 ന് പിണറായിലും, ഏപ്രില്‍ 4 ന് തലശ്ശേരിയിലും, പേരാവൂരിലും, ഏപ്രില്‍ 5 ന് കൂത്തുപറമ്പിലും സംഘടിപ്പിക്കും. ഏപ്രില്‍ 2,3 തീയ്യതികളില്‍ 231 ലോക്കലുകളില്‍ വിളംബര ജാഥ സംഘടിപ്പിക്കും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 4 വരെ പീപ്പിള്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. വിഖ്യാത ബംഗാളി സംവിധായകന്‍ ഗൗതം ഗോഷ് ഉദ്ഘാടനം ചെയ്യും. കലാമൂല്യവും, സാമൂഹ്യ പ്രതിബന്ധതയുമുള്ള 20 സിനിമകളാണ് 5 ദിവസങ്ങളിലായി ഓണ്‍ലൈനിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരം പരിപാടികളെല്ലാം എല്ലാവരുടെയും പങ്കാളിത്തവും, സഹകരണവും ഉണ്ടാവണമെന്ന് എം.വി ജയരാജൻ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *