September 18, 2026

മെഹംഗായി മുക്തഭാരതം കോണ്‍ഗ്രസ് പ്രതിഷേധം നാടെങ്ങും

0
IMG_20220331_194057.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : അടിക്കടി പാചകവാതക ഗ്യാസിന് വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത വിലക്കയറ്റ രഹിത ഭാരതം എന്നര്‍ത്ഥം വരുന്ന മെഹംഗായി മുക്തഭാരതം അഭിയാന്‍ പ്രതിഷേധ കൂട്ടായ്മ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ദിവസേന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് കടുത്ത രാഷ്ട്രീയ വഞ്ചനയും ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനവുമാണ്.
 എച്ച് ഐ എം യു പി സ്‌കൂള്‍ പരിസരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡി സി സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എംഎല്‍എ മുഖ്യ മുഖ്യപ്രഭാഷണം നടത്തി.കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം,
അഡ്വ. ടി ജെ ഐസക്, എം എ ജോസഫ്, മോയിന്‍ കടവന്‍, വിജയമ്മ ടീച്ചര്‍, പോള്‍സണ്‍ കൂവക്കല്‍, സി.പി. പുഷ്പലത, സുരേഷ് ബാബു, പി വിനോദ് കുമാര്‍, ആര്‍ രാജന്‍, ഇ.വി.അബ്രഹാം, സാലി റാട്ട ക്കൊള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.പി പി ആലി, ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, വിലാസിനി കെ ജി, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, മൈമൂന തുടങ്ങിയവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *