May 18, 2026

പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

0
IMG_20220401_062930.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന : പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത നിർവ്വഹിച്ചു. സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഏഴ്  ലക്ഷം രൂപ ഉപയോഗിച്ചാണ് പോസ്റ്റ് കോവിഡ് ക്ലിനിക്ക് നിർമ്മിച്ചത്. 
പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്ന സ്റ്റെഫി അധ്യക്ഷയായി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സക്കീന. കെ റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ (ന്യൂഡൽഹി) കെ.വി പ്രദീപ് കുമാർ മുഖ്യാതിഥിയായി.
ജില്ലാ പ്ലാനിംഗ് ഓഫീസർ മണിലാൽ ആർ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി പ്രസാദ്, പൊഴുതന പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ അനിൽ, മെമ്പർ ഷാഹിന ഷംസുദ്ദീൻ, സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ(കൊച്ചി) റീജനൽ മാനേജർ മനീഷ് ബി.ആർ, ജില്ലാ നിർമിതി കേന്ദ്ര എക്സിക്യൂട്ടീവ് സെക്രട്ടറി സാജിദ് ഒ കെ, പൊഴുതന കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിജേഷ് എം.വി എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *