August 7, 2026

പോപുലർ ഫ്രണ്ട് നേതാവിന്റെ വീട്ട് പരിസരത്തുനിന്നും വടിവാൾ കണ്ടെത്തി

0
IMG_20221003_195135.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി കല്ലുമൊട്ടംകുന്നില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ ഒരു വടിവാള്‍ കണ്ടെത്തി. അധികം പഴക്കമില്ലാത്ത വടിവാളാണ് കണ്ടെത്തിയത്. നേരത്തെ വടിവാളുകള്‍ കണ്ടെടുത്ത മാനന്തവാടി എസ് & എസ് ടയര്‍ വര്‍ക്‌സ് കടയുടെ ഉടമയും പോപ്പുലര്‍ ഫ്രണ്ടിന്റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ  സലീമിന്റെ വീടിന്റെ തൊട്ടു പുറകിലെ തോട്ടത്തില്‍ നിന്നാണ് വാള്‍ കണ്ടെത്തിയത്. തോട്ടമുടമ ജോസഫ് കാടുവെട്ടുന്നതിനിടയില്‍ വടിവാള്‍ കാണുകയായിരുന്നു.  തുടര്‍ന്ന് മാനന്തവാടി പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി എസ്.ഐ രാംജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വാള്‍ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി പോലീസ് വ്യക്തമാക്കി. നാല് ദിവസം മുമ്പ് പോലീസ് സംഘം ഇവിടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം കൊണ്ടു വെച്ച ആയുധമായിരിക്കും ഇതെന്നാണ് സൂചന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *