June 6, 2026

തോട്ടം കാവൽക്കാരനെ വധിക്കാൻ ശ്രമിച്ചവരെ പിടികൂടി നടപടിയെടുക്കണം : കോൺഗ്രസ് ബി. മാനന്തവാടി മണ്ഡലം

0
IMG_20221005_114008.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് : കൊയിഞ്ഞങ്ങാടിൽ   കുടിവെള്ളത്തിൽ വിഷം കലർത്തി തോട്ടം കാവൽക്കാരൻ വിനീത് കൊയിലേരിയെ വധിക്കാൻ ശ്രമിച്ചവരെ  ഉടനെ പിടികൂടി ശക്തമായ നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ് ബി. മാനന്തവാടി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് വിജയൻ യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് ശ്യാം ജില്ലാ സെക്രട്ടറി വിഗേഷ് എന്നിവർ വിനീതിന്റെ അടുത്തെത്തി പിന്തുണ നൽകി. കമ്പളക്കാട് തോട്ടത്തിലെ കാവൽക്കാരനായി ജോലി ചെയ്തു വരികയായിരുന്ന വിനീതിനെ മോഷ്ടാക്കൾ തവണകളായി ആക്രമിച്ചിരുന്നു. ഈ തവണ കുടിവെള്ളത്തിൽ വിഷം കലക്കുക ആയിരുന്നു. വെള്ളം കുടിച്ച വിനീത് കുഴഞ്ഞു വീഴുകയും വേഗത്തിൽ ഹോസ്പിറ്റലിൽ എത്തിക്കാൻ ആയതിനാൽ രക്ഷപ്പെടുകയും ചെയ്തു. കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ വിനീത് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *