ഉപജില്ലാ ശാസ്ത്രമേള: നടവയൽ സെൻ്റ് തോമാസ് ഹൈസ്കൂളിന് മികച്ച നേട്ടം

നടവയല്‍:വൈത്തിരി ഉപജില്ലാ ശാസ്ത്രമേളയില്‍ മികച്ച നേട്ടവുമായി നടവയല്‍ സെന്റ് തോമസ് ഹൈസ്‌ക്കൂള്‍. പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചുവെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒരുപോയിന്റിനാണ് ഓവറോള്‍ കിരീടം നഷ്ടമായത്.ഹൈസ്‌ക്കുള്‍ വിഭാഗത്തില്‍ ഐ.ടി. മേള, സോഷ്യല്‍ സയന്‍സ് മേള, പ്രവര്‍ത്തി പരിചയമേള, ഗണിതമേള എന്നിവയിലെല്ലാം ഓവറോള്‍ ചാമ്പ്യന്‍മാര്‍ നടവയലാണ്. ശാസ്ത്രമേളക്കു മാത്രമാണ് രണ്ടാം സ്ഥാനം. യു.പി. വിഭാഗത്തില്‍ ഐ.ടി. മേള, ശാസ്ത്രമേള, പ്രവര്‍ത്തി പരിചയ മേള എന്നിവക്കെല്ലാം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞു. ആഹ്‌ളാദ സൂചകമായി വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ. കമ്മിറ്റിയും ചേര്‍ന്ന് ടൗണില്‍ പ്രകടനം നടത്തി.



Leave a Reply