സതീശൻ പാച്ചേനിയുടെ അകാല വേർപാടിൽ വയനാട് ഡിസിസി അനുശോചിച്ചു

കൽപ്പറ്റ: കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും കെ.എസ്.യു. മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സതീശൻ പാച്ചേനിയുടെ അകാല വേർപാടിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അനുശോചനം രേഖപ്പെടുത്തി.
കേരളത്തിലെ കോൺഗ്രസുകാർ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന നേതാവായിരുന്നു സതീശൻ പാച്ചേനിയെന്നും അദ്ദേഹത്തിന്‍റെ ആകസ്മിക വിയോഗം കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിൽ തീരാ ദുഃഖമായി അവശേഷിക്കുമെന്നും അനുശോചനക്കുറിപ്പിൽ വയനാട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അനുസ്മരിച്ചു.



Leave a Reply