വയനാട് ജില്ലയോടുള്ള അവഗണനക്കെതിരെ ബി.ജെ.പി.പ്രതിഷേധ ജാല നടത്തി

കൽപ്പറ്റ : ജില്ല രൂപീകൃതമായിട്ട് 42 വർഷമായിട്ടും,മുന്നണി ഭരണത്തിൽ സന്തോഷവും, സംതൃപതിയുo നൽ കുന്നതിലല്ല നിരാശയും, ദു:ഖവും നൽകുന്ന കാര്യത്തിലാണ് ഇരു മുന്നണികളും പരസ്പരം മത്സരിച്ചതെന്ന് ബി. ജെ. പി ജില്ലാ കമ്മിറ്റി ആരോപിച്ചു. എൽ. ഡി. എഫ് – യു. ഡി. എഫ് മുന്നണികൾ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെച്ച് വയനാട്ട്കാരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.കാർഷിക മേഖല തകർച്ചയിലായിട്ട് ദശകത്തിലധികമായി. കർഷകനെ സഹായിക്കാനും കൈ പിടിച്ചുയർത്താനും ഒരു ശ്രമവുമില്ല, വന്യ മൃഗശല്യം, റയിൽവേ, മെഡിക്കൽ കോളേജ്, തൊഴിൽ അവസരങ്ങൾ, ചുരം ബദൽ പാത, ആദിവാസികളുടെ ഭൂമി പ്രശ്നം, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനം,വയനാടിൻ്റെ അടിസ്ഥാന വികസനങ്ങൾ തുടങ്ങിയ വിഷമങ്ങൾ പരിഹരിക്കാൻ കഴിയാത്തതിലും വയനാടിനോടുള്ള സംസ്ഥാന സർക്കാറിൻ്റെയും എം.പി. യുടെയും അവഗണനയിൽ പ്രതിക്ഷേധിച്ച് ബി. ജെ .പി ജില്ലാ കമ്മറ്റി കൽപ്പറ്റയിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു.
പരിപാടി വൈസ് പ്രസിഡണ്ട് കെ. രഘുനാഥ് ഉദ്ഘാടനം ചെയ്യ്തു കെ.പി.മധു അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കെ സദാനന്ദൻ, സജി ശങ്കർ, പി.ജി. ആനന്ദ് കുമാർ, കെ. ശ്രീനിവാസൻ ,കെ. മോഹൻദാസ്, പ്രശാന്ത് മലവയൽ, ആരോട രാമചന്ദ്രൻ , പി. വി . ന്യൂട്ടൻ,തുടങ്ങിയവർ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു.



Leave a Reply