October 15, 2026

തദ്ദേശസ്വയംഭരണ വികസന പദ്ധതികൾ സമയബന്ധിതമാകണം :വി ഡി സതീശൻ

0
IMG_20221105_093515.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികൾ സമയബന്ധിതമായി അംഗീകാരം ലഭ്യമാക്കുകയും കാര്യക്ഷമമായി ഇടപെടലുകളിലൂടെ സമയബന്ധിതമായി പൂർത്തീകരിക്കുകയും വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ ആവശ്യപ്പെട്ടു. മാനന്തവാടി നഗരസഭ എരുമതെരുവ് ഡിവിഷനിലെ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുട്ടക്കടവ് കുന്ന് കുടിവെള്ള പദ്ധതി, ചൂട്ടക്കടവ് സാംസ്കാരിക കേന്ദ്രം, നവീകരിച്ച അംഗനവാടി , വികാസ് 23 കർമ്മപദ്ധതി എന്നിവയുടെ  ഉദ്ഘാടനമാണ് അദ്ദേഹം നിർവഹിച്ചത്. വികാസ് 23 ഭാഗമായി തുന്നൽ മിഷനുകൾ വീൽചെയർ എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷയായിരുന്നു. എൻ.ഡി അപ്പച്ചൻ എക്സ് എംഎൽഎ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ പി വി ജോർജ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ പി.വി.എസ് മൂസ , അഡ്വ. സിന്ധു സെബാസ്റ്റ്യൻ കൗൺസിലർമാരായ മാർഗരറ്റ് തോമസ്, സ്മിത ടീച്ചർ, അശോകൻ കൊയിലേരി, ഷീജ മോബി, വി യു ജോയ്, ശാരദാ സജീവൻ, ഗുണഭോക്തൃ കമ്മിറ്റി പ്രതിനിധികളായ അബ്രഹാം കൈതമന, ഷീജ വിനോദൻ, എ സുനിൽകുമാർ, വി എ സെബാസ്റ്റ്യൻ, പി രാജൻ, രമ്യ രാജേഷ്, മുഹമ്മദ് ഫാസിൽ, സേവിയർ കളപ്പുരക്കൽ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *