April 24, 2024

ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി കലക്ടറേറ്റ് ധർണ 22ന്

0
Img 20221111 175744.jpg
കൽപറ്റ: വയനാട് ചുരം റോഡിലെ യാത്രാ ദുരിതം പരിഹരിക്കുക, ചിപ്പിലിതോട്-തളിപ്പുഴ ബൈപാസ് റോഡ് നിർമാണം അടിയന്തരമായി ആരംഭിക്കുക, നിലനിൽപ്പ് ഭീഷണി നേരിടുന്ന വയനാട് ചുരം സംരക്ഷിക്കുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വയനാട് കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തുന്നു. നവംബർ 22ന് ചൊവ്വാഴ്ച രാവിലെ പത്തിന് കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന ജനകീയ ധർണ വൻ വിജയമാക്കാൻ കൽപറ്റയിൽ ചേർന്ന് വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ധർണ ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 
ചുരം റോഡിൽ അടിക്കടിയുണ്ടാവുന്ന  ഗതാഗതതടസം നിത്യസംഭവമായി  മാറിയിട്ടും കണ്ണ് തുറക്കാത്ത അധികൃതരുടെ നിരുത്തരവാദ നിലാപാടിനെ യോഗം അപലപിച്ചു. ജില്ലയിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വയനാട് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജൊണി പാറ്റാനി അധ്യക്ഷത വഹിച്ചു. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ വി. കെ. ഹുസൈൻകുട്ടി ഉദ്ഘാടനം ചെയ്തു. കൺവീനർ ടി. ആർ.ഒ. കുട്ടൻ, വിവിധ സംഘടനാ പ്രതിനിധികളായ സി. ഹൈദ്രൂ, കെ. സദാനന്ദൻ, സലീം മേമന, വിജയൻ മടക്കിമല, ബിജു താന്നിക്കാക്കുഴി, വി.കെ. മോയ്തു മുട്ടായി, സൈദ് തളിപ്പുഴ, ഷാൻ കട്ടിപ്പാറ, അലി ബ്രാൻ, കെ. ലക്ഷ്മൺദാസ്, നാസര്‍ മേപ്പാടി, പി.കെ. സുകുമാരൻ, അഷ്‌റഫ് അറക്കൽ, ജസ്റ്റിൻ ജോസ്, എ. മുഹമ്മദ് കമ്പളക്കാട് എന്നിവർ സംസാരിച്ചു. മോഹനൻ ചന്ദ്രഗിരി സ്വാഗതവും കെ.ജെ. വർഗീസ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *