May 16, 2026

തേനീച്ച വളർത്തൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

0
images-2022-09-24T180655.702.jpeg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ : സംസ്ഥന ഹോർട്ടികൾച്ചർമിഷൻ, സംസ്ഥാന കർഷക ക്ഷേമ കാർഷിക വികസന വകുപ്പ്, സംസ്ഥാന ഹോർട്ടികോർപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എം ഐ ഡി എച്ച് 2022-23 പദ്ധതിയിലുൾപ്പെടുത്തി സെന്റർ ഫോർ യൂത്ത് ഡവലപ്മെന്റ് (സി വൈ ഡി )തേനീച്ച വളർത്തൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം എം ജി റ്റി ഹാളിൽ വെച്ച് നവംബർ 22, 23, 24 തീയതികളിലാണ് പരിശീലനം. വിദഗ്ദ്ധരായവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിയറി /പ്രാക്ടിക്കൽ പരിശീലനത്തിന് ശേഷം സബ്‌സിഡി നിരക്കിൽ തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതാണ്. പരിശീലനം ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രം. അവസാന തിയതി 19 നു വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് 9400707109, 8848685457 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *