പാഠ്യപദ്ധതി പരിഷ്കരണം, ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു

കാവുംമന്ദം: സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടേയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമ പഞ്ചായത്ത് ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു. പ്രസിഡന്റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പാഠ്യ പദ്ധതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ടും പൊതു വിഷയങ്ങളിലും വ്യത്യസ്ത ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലുമായി ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ വിദഗ്ദര്‍, പ്രധാന അധ്യാപകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, പി ടി എ, എം പി ടി എ, ആരോഗ്യ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, സാക്ഷരതാ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പുതിയ കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട സമഗ്രമായ മാറ്റങ്ങള്‍ക്ക് ആവശ്യമായ നിരവധി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീന്‍, സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ജനപ്രതിനിധികളായ ഷിബു പോള്‍, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, പുഷ്പ മനോജ്, സിബിള്‍ എഡ്വേര്‍ഡ്, ഹെഡ് ക്ലര്‍ക്ക് എ ആര്‍ രമ്യ, ബ്ലോക്ക് റിസോഴ്സ് സെന്‍റര്‍ പ്രതിനിധികളായ എം പി അനൂപ്, എം ശാരിക, അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ എമ്മാനുവല്‍ സ്വാഗതവും കെ എസ് സന്ധ്യ നന്ദിയും പറഞ്ഞു..



Leave a Reply