June 26, 2026

പിണങ്ങോട് സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

0
IMG-20221115-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: പിണങ്ങോട് സ്വദേശിയായ യുവാവ് കാസര്‍കോഡ് വെച്ച് ട്രെയിന്‍ തട്ടി മരിച്ചു. പിണങ്ങോട് പള്ളിക്കണ്ടി മുസ്തഫയുടേയും, സെക്കീനയുടേയും മകന്‍ മുഹമ്മദ് സാബിത്ത് (25) ആണ് മരിച്ചത്. കാസര്‍കോഡ് മൊബൈല്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന സാബിത്ത് ഇന്നലെ രാത്രിയിലാണ് അപകടത്തില്‍പെട്ടത്. സാബിത്തിന്റെ പിതാവ് ജോലിചെയ്യുന്ന കണ്ണൂരില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം രാത്രിയോടെ പിണങ്ങോട് ജുമാ മസ്ജിദില്‍ ഖബറടക്കും. നുസ്രത്ത്, അഫ്‌സത്ത്, മുഹമ്മദ് ഫഹീം എന്നിവര്‍ സഹോദരങ്ങളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *