ശംസുല്‍ ഉലമാ ലോകത്തിന് വെളിച്ചം നല്‍കിയ പണ്ഡിതന്‍: എ.വി അബ്ദുറഹ് മാന്‍

കല്‍പ്പറ്റ :ദീര്‍ഘ ദൃഷ്ടി കൊണ്ടും ജ്ഞാനത്തിന്റെ വ്യാപ്തി കൊണ്ടും ലോകത്തിന് തന്നെ വെളിച്ചം നല്‍കിയ പണ്ഡിതരായിരുന്നു ശൈഖുനാ ശംസുല്‍ ഉലമായെന്ന് സമസ്ത കേന്ദ്രമുശാവറ അംഗവും ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.വി അബ്ദുറഹിമാന്‍ പറഞ്ഞു. സമസ്ത ജില്ലാ കമ്മിറ്റി നടത്തിയ ശംസുല്‍ ഉലമ ഉറൂസില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ സംഗമത്തില്‍ ശൈഖ് ജീലാനി, റഈസുല്‍ മുഹഖികീന്‍ കണ്ണിയത്ത് ഉസ്താദ്, മണ്‍മറഞ്ഞ സമസ്തയുടെ സമുന്നത നേതാക്കള്‍ എന്നിവരെയും അനുസ്മരിച്ചു. പരിപാടി കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ് ലിയാര്‍ അധ്യക്ഷനായി. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചികോയ തങ്ങള്‍ പ്രാര്‍ഥന സദസിന് നേതൃത്വം നല്‍കി. പി ഇബ്‌റാഹിം ദാരിമി, എം ഹസന്‍ മുസ് ലിയാര്‍, മുജീബ് തങ്ങള്‍ കല്‍പ്പറ്റ, കെ.കെ അഹമ്മദ് ഹാജി, ഇബ്‌റാഹിം ഫൈസി വാളാട്, പി.സി ഇബ്‌റാഹിം ഹാജി, കെ.കെ.എം ഹനീഫല്‍ ഫൈസി, പി ആബിദ് ദാരിമി, അശ്‌റഫ് ഫൈസി പനമരം, ഹാരിസ് ബാഖവി കമ്പളക്കാട്, ജാഫര്‍ ഹൈതമി, ഹംസ ഫൈസി റിപ്പണ്‍, അബൂബക്കര്‍ ഫൈസി മണിച്ചിറ, മുജീബ് ഫൈസി കമ്പളക്കാട്, കാഞ്ഞായി ഉസ്മാന്‍ സംസാരിച്ചു. സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി സ്വാഗതം പറഞ്ഞ ചടങ്ങിന് ഇബ്രാഹിം ഫൈസി പേരാല്‍ നന്ദി പറഞ്ഞു.



Leave a Reply