മിനിമം പെന്‍ഷന്‍ 9000 രൂപയാക്കുക: ജില്ലാ പി.എഫ്.പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

കല്‍പ്പറ്റ : പി.എഫ്. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സമരത്തിന്റ ഭാഗമായി മിനിമം പെന്‍ഷന്‍ ഒമ്പതിനായിരം രൂപയാക്കുക, ഡി.എ. ഏര്‍പ്പെടുത്തുക, സീനിയര്‍ സിറ്റിസണ്ണിനുള്ള റെയില്‍വേ യാത്രാ കിഴിവ് പുന:സ്ഥാപിക്കുക എന്നീ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് പെന്‍ഷന്‍ ദിനമായ നവംബര്‍ പതിനാറിന് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു മുമ്പിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണാ സമരം പി.എഫ് പെന്‍ഷനേഴ്‌സ് സംസ്ഥാന ട്രഷറര്‍ സി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റെ് സി.എം ശിവരാമന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഒ. ദേവസ്യ (എച്ച്എംഎസ് ), സി.എസ്.സ്റ്റാന്‍ലി (എ ഐ റ്റി യു സി),പി.എഫ്. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.അപ്പന്‍ നമ്പ്യാര്‍, സി.എച്ച്. മമ്മി, എം.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.



Leave a Reply