March 29, 2024

കൂട്ടിലകപ്പെട്ട കടുവയെ കുപ്പാടി മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി

0
Img 20221117 124118.jpg
ബത്തേരി: മീനങ്ങാടി കുപ്പാടി 
എസ്സ്റ്റേറ്റിലെ പൊന്‍മുടിക്കോട്ടയില്‍  കൂട്ടിലായ കടുവയെ ബത്തേരി കുപ്പാടിയിലെ  മൃഗ പരിപാലന കേന്ദ്രത്തിലേക്കു മാറ്റി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് കടുവയെ നിരീക്ഷിച്ചുവരുന്നത്.  വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് കടുവ കുടുങ്ങിയത്. അമ്പലവയല്‍ പഞ്ചായത്തില്‍ സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് പൊന്‍മുടിക്കോട്ട. ആഴ്ചകളായി ശല്യം ചെയ്യുന്ന കടുവയെ പിടികൂടുന്നതിനു പൊന്‍മുടിക്കോട്ട ക്ഷേത്രത്തിനു സമീപം ജനവാസ കേന്ദ്രത്തോടു ചേര്‍ന്നാണ് കൂട് സ്ഥാപിച്ചത്. പത്തു വയസ് മതിക്കുന്ന പെണ്‍കടുവയാണ് കൂട്ടിലായതെന്നു സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്‌ന പറഞ്ഞു. മീനങ്ങാടി, കൃഷ്ണഗിരി, റാട്ടക്കുണ്ട്, മൈലമ്പാടി, മണ്ഡകവയല്‍, ആവയല്‍, ചൂരിമല പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ജനങ്ങളെ ഭീതിപരത്തിയ കടുവയാണ് കൂട്ടിലായതെന്നു സ്ഥിരീകരിച്ചതായി ഡിഎഫ്ഒ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *