ലോകകപ്പ് ഫുട്ബോൾ: ഡിവൈഎഫ്‌ഐ കൽപ്പറ്റയിൽ വിളംബര റാലി സംഘടിപ്പിച്ചു

കൽപ്പറ്റ : ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ വിളംബര റാലി നടത്തി. ഇഷ്ട ടീമുകളും ജഴ്സികളിണിഞ്ഞും കൊടിയും പ്ലക്കാർഡുമൊക്കെയായി യുവജനങ്ങൾ റാലിയിൽ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു റാലി. കാനറാ ബേങ്ക് പരിസരത്ത് നിന്നും ആരംഭിച്ച് പുതിയസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അർജുൻ ഗോപാൽ, ജോബിസൺ ജയിംസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷെജിൻ ജോസ്, ബിനീഷ് മാധവ്, എം ബിജുലാൽ, ഷാനിബ് പി എച്ച്, ജിഷ്ണു ഷാജി, ജസീല ഷാനിഫ്, കെ എസ് ഹരിശങ്കർ എന്നിവർ നേതൃത്വം നൽകി.



Leave a Reply