April 19, 2024

മാതൃകാ ഗ്രാമപഞ്ചായത്ത് പദ്ധതി പുൽപ്പള്ളിക്ക്

0
Img 20221129 Wa00192.jpg
പുൽപ്പള്ളി : മൃഗസംരക്ഷണ വകുപ്പിന്റെ 2022- 23 വർഷത്തെ മാതൃക ഗ്രാമപഞ്ചായത്തായി പുൽപ്പള്ളിയെ തെരഞ്ഞെടുത്തു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പദ്ധതി പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിനാണ് അഞ്ച് ലക്ഷം രൂപയുടെ വകുപ്പ് തല വിഹിതം ലഭിക്കുക. വ്യത്യസ്തവും നൂതനവും കർഷകോൻ മുഖവുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഈ തുക വിനി യോഗിക്കാം.ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സീന ജോസ് പല്ലൻ,ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയരാജ്. കെ. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ.വി.ആർ.താര തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയാണ് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *