August 7, 2026

പൂന്തോട്ടപരിചരണം: പഴശ്ശി പാർക്ക്‌ ജീവനക്കാരെ ആക്ട അഭിനന്ദിച്ചു

0
IMG-20221202-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിൽവെച്ചു ഏറ്റവും നല്ല രീതിയിലും കൃത്യമായും പൂന്തോട്ടപരിപാലനം നടത്തുന്ന മാനന്തവാടി പഴശ്ശി പാർക്ക്‌ ജീവനക്കാരെ ആൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
പഴശ്ശി പാർക്ക്‌ മാനേജർ ബിജു,ആക്ട സംസ്ഥാന വൈസ് പ്രസിഡന്റ് അലി ബ്രാൻ, ആക്ട സ്റ്റേറ്റ് കോർഡിനേറ്റർ അനീഷ്‌ വരദൂർ, ജില്ലാ പ്രസിഡന്റ് രമിത് രവി, ജില്ലാ സെക്രട്ടറി മനു മത്തായി, കമ്മിറ്റി അംഗം അജൽ ജോസ്, കൂടാതെ പഴശ്ശി പാർക്ക്‌ ജീവനക്കാരും പങ്കെടുത്തു. കേന്ദ്രങ്ങളുടെ മെച്ചപ്പെട്ട പരിപാലനം കൃത്യമായി നിർവഹിക്കാൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പ്രചോദനം നൽകാനും, പിന്തുണ നൽകാനും ആക്ട മുന്നിലുണ്ടാവുമെന്ന് ജില്ലാ പ്രസിഡന്റ് രമിത് രവി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *