October 13, 2026

കഞ്ചാവ് കേസ് പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും

0
IMG_20221202_155127.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കഞ്ചാവ് കേസില്‍ പ്രതിക്കു കോടതി മൂന്നു വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാറക്കല്‍ പറമ്പില്‍ത്തൊടി സല്‍മാനുവര്‍ ഹാരസിനെയാണ് അഡീഷണല്‍ സെഷന്‍സ്(എന്‍ഡിപിഎസ് സ്‌പെഷല്‍) കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 2018ല്‍ ചോലാടിയിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. 3.300 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘമാണ്
പ്രതിയെ അറസ്റ്റു ചെയ്തത്. അന്നത്തെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെജിലാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എ.യു. സുരേഷ്‌കുമാര്‍ ഹാജരായി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *