April 18, 2024

ജില്ലയിൽ ഒന്നേകാൽ ലക്ഷം പേർ ഡിവൈഎഫ്ഐ അംഗങ്ങൾ

0
Img 20221203 074538.jpg
കൽപ്പറ്റ: ജില്ലയിൽ ഡിവൈഎഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തീകരിച്ചു. ഒന്നേകാൽ ലക്ഷത്തോളം പേരാണ് ജില്ലയിൽ ഡിവൈഎഫ്ഐ അംഗങ്ങളായത്. 'മതനിരപേക്ഷ ഇന്ത്യ, സർഗാത്മക യൗവ്വനം- ഡിവൈഎഫ്ഐ അംഗമാവുക' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ഈ വർഷത്തെ ക്യാമ്പയിൽ.  മെമ്പർഷിപ്പ് ജില്ലാ തല സ്ക്രൂട്ടിണി പൂർത്തീകരിച്ച് കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ എംഎൽഎയ്ക്ക് ജില്ലാ സെക്രട്ടറി കെ.റഫീഖ് കൈമാറി. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു , ജില്ലാ കമ്മിറ്റിയംഗം കെ എസ് ഹരിശങ്കർ എന്നിവർ പങ്കെടുത്തു. അംഗങ്ങളായവരേയും മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ പ്രവർത്തകരേയും ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *